പ്രതിപക്ഷത്തെ പുറത്താക്കിയുള്ള വിശ്വാസവോട്ട്: തമിഴ്നാട്ടില്‍ ഡി.എം.കെ നിരാഹാരസമരം ആരംഭിച്ചു
ചെന്നൈ: പളനിസ്വാമി സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ ഡിഎംകെ സമരം ശക്തമാക്കുന്നു. പ്രതിപക്ഷമില്ലാതെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതിനെതിരെ ഡി.എം.കെ സംസ്ഥാന വ്യാപകമായി നടത്തുന്ന നിരാഹാര സമരം ആരംഭിച്ചു. തിരുച്ചിറപ്പള്ളിയില്‍ സ്റ്റാലിന് ഉപവാസമിരിക്കും. കനിമൊഴി എം.പിയും സമരത്തില്‍ പങ്കെടുക്കും.
പളനിസ്വാമി സര്‍ക്കാര്‍ പ്രതിപക്ഷത്തെ പുറത്താക്കി നടത്തിയ വിശ്വാസ വോട്ടെടുപ്പ് റദ്ദ് ചെയ്യണമെന്നും സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നുമാണ് സ്റ്റാലിന്റെ ആവശ്യം.
അതിനിടെ തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടിനിടയില്‍ നടന്ന കയ്യാങ്കളിക്കെതിരെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന് നല്കിയ ഹരജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡിഎംകെയുടെ പ്രതിഷേധ പരിപാടിയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും പങ്കെടുക്കുന്നുണ്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്റ്റാലിനും സംഘവും രാഷ്ട്രപതിയെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."