അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയിലെ വിവിധ നഗരസഭകള്‍ക്ക് വേണ്ടിയുളള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി പ്ലാനിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 27 വരെ കോഴിക്കോട് ചക്കോരത്തുകുളത്തുള്ള മേഖലാ നഗരാസൂത്രണ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0495 2369300.
കോഴിക്കോട്: സാമൂഹ്യ പ്രത്യാഘാത പഠനസമിതി തയാറാക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനുളള വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിന് എം.എ സോഷ്യോളജി-എം.എസ് ഡബ്യു ബിരുദധാരികളായ ഉദ്യോഗാര്‍ഥികളില്‍നിന്നു അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 28ന് 5 മണിക്ക് മുന്‍പായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹോണറേറിയം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."