രഘുറാം രാജനെതിരേ സുബ്രഹ്മണ്യം സ്വാമിയുടെ 'ടൈം ബോംബ്'
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരേ ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി വീണ്ടും.
2013 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ രഘുറാം രാജന് സമ്പത്തിക രംഗത്ത് ഒരു ടൈം ബോംബ് പദ്ധിയിട്ടിരുന്നു. അത് 2016 ഡിസംബറോടെ പൊട്ടിത്തെറിക്കുമെന്നു സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ രഘുറാം രാജനെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തടയാന്‍ രഘുറാം രാജന് ശ്രമിക്കുകയാണെന്നും അദ്ദേഹം ഇന്ത്യക്കാരന്റെ മാനസികാവസ്ഥയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും സുബ്രഹ്മണ്യം സ്വാമി കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകിടംമറിക്കാന്‍ രഘുറാം രാജന് കരുതിക്കൂട്ടിയുള്ള ശ്രമം നടത്തുന്നതായി സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."