HOME
DETAILS

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

  
Farzana
October 02 2024 | 07:10 AM

MLA PV Anwar Announces New Political Party Plans to Contest in Local Elections Across Kerala

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍ എം.എല്‍.എ. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലായിടത്തും മത്സരിക്കുമെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി. 

തന്റെ പാര്‍ട്ടിയില്‍ ജനങ്ങളില്‍നിന്ന് പുതിയ നേതാക്കള്‍ ഉയര്‍ന്നു വരും. പൊളിറ്റിക്കല്‍ നെക്‌സസിന്റെ ഭാഗമല്ലാത്ത നേതാകള്‍ക്കും അതിന്റെ ഭാഗമാകാം- അദ്ദേഹം വ്യക്തമാക്കി.

'21 വയസായ ആര്‍ക്കും ഇവിടെ മത്സരിക്കാമല്ലോ. നമ്മളുയര്‍ത്തുന്ന വിഷയങ്ങളെയും നയങ്ങളെയും നമ്മള്‍ പറയുന്ന ആദര്‍ശങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു വ്യക്തിയായിരിക്കും അതിന്റെ നേതാവ്. അയാള്‍ ചെറുതാകാം. വലുതാകാം. ആളുകളുടെ വലിപ്പം കാണിച്ച് അതിന് വോട്ട് വാങ്ങുകയല്ല. ഉയര്‍ത്തുന്ന ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കുമൊപ്പം നില്‍ക്കാവുന്ന ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്'.

മതേതരത്വത്തില്‍ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കെന്നും പി.വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും ഉന്നയിച്ച ആരോപണങ്ങളില്‍ എവിടെയും നിര്‍ത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിവാദ അഭിമുഖത്തില്‍ രൂക്ഷ വിമര്‍ശനവും പിവി അന്‍വര്‍ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍  സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയുടെ തനിയാവര്‍ത്തനം; രോ​ഗികളെല്ലാം തിരുവനന്തപുരത്തേക്ക് പോകാന്‍ തയാറായി വന്നാൽ മതി; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  3 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  10 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  17 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  25 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  33 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  39 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  42 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  an hour ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  an hour ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago