പുറമ്പോക്ക് ഭൂമിക്കാര്‍ക്ക് വേറെ ഭൂമി കണ്ടെത്തും: ജില്ലാ കലക്ടര്‍
തൃശൂര്‍: പ്രളയത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട പുറമ്പോക്ക് ഭൂമിക്കാര്‍ക്ക് വേറെ ഭൂമി കണ്ടെത്തി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായത്തിനായി ലഭിച്ച അപേക്ഷകളില്‍ നിന്ന് ഇത്തരക്കാരെ കണ്ടെത്തി തഹസില്‍ദാര്‍മാരും വിവിധ സന്നദ്ധസംഘടനകളും ചേര്‍ന്ന് അവര്‍ക്കാശ്യമായ സഹായം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന പ്രളയത്തില്‍ വാസസ്ഥലം നഷ്ടമായവര്‍ക്ക് വീടും സ്ഥലവും അനുവദിക്കുന്നതിനായുള്ള അവലോകനയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയാനന്തരദുരിതസഹായത്തില്‍ അവരെ ഉള്‍പ്പെടുത്താനാവാത്തതിനാലാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണം. ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തിയ ഭൂമിയിലേക്ക് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ അടിയന്തര നടപടിയുണ്ടാകണം. ചിലയിടങ്ങളില്‍ ഫ്‌ളാറ്റുകളിലേക്ക് മാറിത്താമസിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഭൂമി തന്നെ കണ്ടെത്തി നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ ഭൂമി കണ്ടെത്തി നല്‍കുന്നതിനുള്ള സമയം മാര്‍ച്ച് വരെയാണെന്നുള്ള വിവരം എല്ലാ അപേക്ഷകരെയും ധരിപ്പിക്കണം. പരിഹരിക്കപ്പെടാതെ കിടക്കുന്ന ഭൂമിപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. പോരാതെ വരുന്ന ഭൂമി പഞ്ചായത്തുകളുമായി സഹകരിച്ച് വാങ്ങാന്‍ ശ്രമിക്കണമെന്നും കലക്ടര്‍ പറഞ്ഞു. എ.ഡി.എം സി. ലതിക, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എം.ബി ഗിരീഷ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."