HOME
DETAILS

കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം

  
backup
February 22 2017 | 06:02 AM

sm-street

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ തീപിടിത്തം. മിഠായിത്തെരുവിലെ മോഡേണ്‍ ടെക്‌സ്റ്റയില്‍സിനാണ് തീപിടിച്ചത്.ബീച്ച്, വെള്ളിമാട് കുന്ന് സ്‌റ്റേഷനുകളില്‍ നിന്ന് ആറു യൂണിറ്റോളം അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. രണ്ടര മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അഞ്ച് പാചകവാതക സിലിണ്ടറുകള്‍ ഉണ്ടായിരുന്നത് പരിഭ്രാന്തി പരത്തി. എട്ട് കടമുറികള്‍ പൂർണമായും കത്തിനശിച്ചു. 

sm22
രാവിലെ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പകല്‍ സമയമായതിനാല്‍ ജനത്തിരക്കേറെയായിരുന്നു. കടയിലും ആളുകളെത്തിയിരുന്നു. തീപിടിത്തമുണ്ടായ ഉടനെ ആളുകളെ ഒഴിപ്പിച്ചു. ആര്‍ക്കും പരുക്കേറ്റതായി അറിവില്ല. നിരവധി കടകളും സിനിമാ തിയറ്ററും തൊട്ടടുത്ത് ഉള്ളതിനാല്‍ തീ പടരുന്നത് ആശങ്കയുണ്ടാക്കി.കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള പ്രത്യേക അഗ്നിശമന വാഹനവും തീയണക്കാനായി സംഭവസ്ഥലത്തെത്തിയിരുന്നു. 

sm33 കലക്ടര്‍ യു.വി ജോസും എം.കെ രാഘവന്‍ എം.പിയും സംഭവസ്ഥലം സന്ദർശിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. അടുത്ത കടകളിലേക്ക് തീ പടരാതെ സംരക്ഷിക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തമൊഴിവായി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago