വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല; അനിശ്ചിതത്വം, ഗവര്‍ണറെ ചോദ്യം ചെയ്യാനില്ലെന്ന് മന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സ്വീകരിച്ച നിലപാടില്‍ അരിശം തീരാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനെ ഗവര്‍ണര്‍ നേരിട്ടറിയിച്ചു.
ബുധനാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രത്യേക നിയമസഭ ചേര്‍ന്നതിലുള്ള അമര്‍ഷം വീണ്ടും എടുത്തുപറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചത്. ഓര്‍ഡിനന്‍സല്ല നിയമസഭയില്‍ കൊണ്ടുവന്നു നിയമമാക്കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നില്ലേയെന്ന് ഗവര്‍ണര്‍ മന്ത്രിയോട് എടുത്തുചോദിക്കുകയും ചെയ്തു.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വച്ച് വര്‍ധിപ്പിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ കുറഞ്ഞത് എത്രവാര്‍ഡുകള്‍ ആകാമെന്നും പരമാവധി എത്രവാര്‍ഡുകള്‍ ആകാമെന്നും നിയമമുണ്ട്. ഇതനുസരിച്ച് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കുറഞ്ഞത് 13 വാര്‍ഡുകളും പരമാവധി 23 വാര്‍ഡുകളുമാണ്. ജില്ലാ പഞ്ചായത്തില്‍ 16ഉം 32ഉം. മുനിസിപ്പാലിറ്റികളില്‍ കുറഞ്ഞ വാര്‍ഡെണ്ണം 25ഉം കൂടിയത് 52ഉം ആണ്. കോര്‍പറേഷനുകളില്‍ 55ഉം 100ഉം. വാര്‍ഡിന്റെ എണ്ണം കൂട്ടുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരും. ഇതിനായാണ് ഓര്‍ഡിനന്‍സ് തയാറാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.
ഗവര്‍ണറെ ചോദ്യം ചെയ്യാനില്ലെന്ന് മന്ത്രി
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്തത് സംബന്ധിച്ച് ഗവര്‍ണറെ ചോദ്യം ചെയ്യാനില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. എന്നാല്‍ വാര്‍ഡ് വിഭജനം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സര്‍ക്കാരിന്റേത് നീതിപൂര്‍വമായ തീരുമാനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."