HOME
DETAILS
MAL
സോഡയില്‍ ചത്ത പല്ലി
backup
February 22 2017 | 06:02 AM
കല്‍പ്പറ്റ: കടയില്‍ നിന്നു വാങ്ങിയ പ്രമുഖ കമ്പനിയുടെ ബ്രാന്റഡ് സോഡയില്‍ ചത്തപല്ലിയുടെ അവശിഷ്ടം. 'ഫോസ്റ്റഴ്‌സ് ' കമ്പനിയുടെ സ്‌ട്രോങ് സോഡയിലാണ് ചത്തപല്ലിയെ കണ്ടത്. കല്‍പ്പറ്റയിലെ ഒരു കൂള്‍ബാറില്‍ നിന്നു വാങ്ങിയ ഉപഭോക്താവിനാണ് ചത്തപല്ലിയുള്ള സോഡ ലഭിച്ചത്. 600 മില്ലിലിറ്ററിന്റെതാണ് കുപ്പി. 18 രൂപയാണ് വില. ഒരു ദിവസം മുന്‍പാണ് മൊത്തകച്ചവടക്കാരന്‍ ഈ കടയില്‍ സോഡ വിതരണത്തിനായി എത്തിച്ചത്. മുംബൈ ആസ്ഥാനമായുള്ള സാബ്മില്ലര്‍ ലിമിറ്റഡ് കമ്പനിയുടെ പെരുമ്പാവൂരുള്ള പ്ലാന്റില്‍ നിന്നാണ് സോഡ പാക്ക് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 ആണ് മാന്‍ഫാച്ചറിങ് തീയതിയായി കൊടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."