മാലിന്യ പ്ലാന്റ്: വിദഗ്ധ സംഘം പരിശോധന നടത്തി
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് പ്രശ്നവുമായി ബന്ധപ്പെട്ട് അക്കാദമിക്കകത്ത് പരിശോധനയ്ക്കായി എത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിദഗ്ധ സംഘം രാമന്തളിയിലെ മലിനബാധിത പ്രദേശം സന്ദര്‍ശിച്ചു.
പ്രദേശത്തെ അഞ്ചു കിണറുകളില്‍ നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ച സംഘം വീട്ടുകാരില്‍ നിന്ന് മാലിന്യപ്രശ്നം ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഘം നാവിക അക്കാദമിക്കകത്ത് പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ ദിവസം അക്കാദമി സന്ദര്‍ശിച്ച സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ സജീവന് സമരം നടത്തിവരുന്ന ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് വിദഗ്ധ സംഘത്തെ കൊണ്ട് പ്ലാന്റ് പരിശോധിപ്പിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍മാരായ മൃദുല, എം.എന്‍ കൃഷ്ണന് എന്നിവര്‍ക്കൊപ്പം ജന ആരോഗ്യ സംരക്ഷണ ഭാരവാഹികളായ ആര് കുഞ്ഞികൃഷ്ണന്, കെ.പി രാജേന്ദ്രകുമാര്‍, പി.കെ നാരായണന്, കെ.പി ഹരീഷ് കുമാര്‍, കെ.എം അനില്‍കുമാര്‍, ടി.കെ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."