ജില്ലയില്‍നിന്ന് പത്തെഴുതാന് ഇത്തവണ 80,260 പേര്
സ്വന്തം ലേഖകന്‍
മലപ്പുറം: പത്തെഴുത്തിന്റെ കാര്യത്തില്‍ ഫലം വരുംമുന്പേ ഇത്തവണയും മലപ്പുറത്തിന് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിരുത്തുന്ന ജില്ല ഇത്തവണയും മലപ്പുറംതന്നെ. ജില്ലയിലെ 80,260 വിദ്യാര്‍ഥികളാണ് മാര്‍ച്ച് എട്ടിനാരംഭിക്കുന്ന പത്താംതരം പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്ന റവന്യൂ ജില്ലയെന്ന നേട്ടത്തിനു പുറമേ, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും സ്കൂളും മലപ്പുറം ജില്ലയിലാണെന്ന നേട്ടം ഇത്തവണയും ജില്ല നിലനിര്‍ത്തി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്നത്. 27,228 വിദ്യാര്‍ഥികള്‍. ജില്ലയില്‍ കുറവ് വിദ്യാര്‍ഥികള്‍ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലും. 16,241 പേര്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ 20,619 പേരും തിരൂരില്‍ 16,532 പേരും പരീക്ഷയെഴുതും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലാണ്. 2,233 പേര്. കഴിഞ്ഞ വര്‍ഷവും ഇതേ സ്കൂളായിരുന്നു സംസ്ഥാനത്ത് മുന്‍നിരയില്‍. 2,347 പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."