ഓപ്പറേഷന് അനന്ത; സമഗ്ര വികസനത്തിന് പുതിയ പദ്ധതി സമര്‍പ്പിച്ചു: ഷംസുദ്ദീന് എം.എല്‍.എ
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ തുടങ്ങിയ ഓപ്പറേഷന് അനന്തയുടെ ഭാഗമായുളള റോഡും അനുബന്ധ വികസനങ്ങള്‍ക്കും പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത വിഭാഗം ഉദ്ദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തര കോടിയുടെ സമഗ്ര വികസന പദ്ധതിക്കാണ് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. നഗരത്തിലെ റോഡ് വികസനത്തിന് 7.61 കോടി രൂപ മുന്‍ ചീഫ് സെക്രട്ടറി അനുവദിച്ചിരുന്നതായി അറിയിപ്പ് ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ദേശീയപാത ഉദ്ദ്യോഗസ്ഥര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. തുക ലഭിക്കാത്ത സഹചര്യത്തില്‍ പദ്ധതി തുക പുതുക്കി നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.
നിര്‍മ്മാണം തുടങ്ങിയ റോഡുകളുടെ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ എം.എല്‍.എ ഉദ്ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ മുളളി റോഡുമായുളള പ്രശ്നം തീര്‍ക്കാനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസൈന് കോളശ്ശേരി, ഇല്ല്യാസ്, സാവിത്രി, രത്ന രാമമൂര്‍ത്തി, ദേശീയ പാത വിഭാഗം അസി.എക്സി. എന്‍ജിനീയര്‍ വിജയകുമാര്‍, പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍മാരായ ഉണ്ണികൃഷ്ണന്, തൃഷ്ണനുണ്ണി, മനു, അനീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."