കര്‍ഷകര്‍ സംരംഭകരായി മാറണം: മന്ത്രി
കാക്കവയല്‍: കൃഷി വകുപ്പും വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കാര്‍ഷിക സെമിനാറും വാസുകിയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണ ഉദ്ഘാടനവും കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കമാര്‍ നിര്‍വഹിച്ചു.
കര്‍ഷകര്‍ സംരംഭകരായി മാറിയാല്‍ മാത്രമേ കൃഷിയില്‍ വിജയം കൊയ്യാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഉല്‍പാദനം കൂടുന്ന സമയത്ത് വിലകുറയുന്ന സാഹചര്യമുണ്ട്. അതിനുകാരണം കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് കമ്പനികളും കച്ചവടക്കാരുമായതാണ്. അതിനുപകരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി കര്‍ഷകര്‍ തന്നെ വില തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ അധ്യക്ഷയായി. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ഡയരക്ടര്‍ വിജയന്‍ ചെറുകര, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍, എസ്.എച്ച്.എം ഡെപ്യൂട്ടി ഡയരക്ടര്‍ സാം മാത്യു സംസാരിച്ചു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ സജി കാവനക്കുടി സ്വാഗതവും കൃഷി ഡയരക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."