ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാവുന്നു വിദ്യാഭ്യാസ മേഖലയില്‍ തൃത്താലയുടെ 'പുഞ്ചിരി'
ആനക്കര: ഹൈടെക്ക് പ്രവേശന പുഞ്ചിരിയില്‍ തൃത്താല. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സമ്മാനമായി തൃത്താലയില്‍ പുതിയ അധ്യായനവര്‍ഷം ഹൈടെക്കായിമാറുന്നു. ഭാവന കണ്ടും കേട്ടും പഠിക്കുന്നതിന് പകരം സ്വയം അറിവ് നിര്‍മ്മിക്കുന്ന കുട്ടികളാണ് തൃത്താലയില്‍ വളരുവാന്‍ പോകുന്നത്. മണ്ഡലത്തിലെ ഗവ. എല്‍.പി സ്‌കൂളുകള്‍ മുതല്‍ മുകളിലോട്ടുളള മുഴുവന്‍ വിദ്യാലയങ്ങളും രാജീവ് ഗാന്ധി സ്മാര്‍ട്ട് റൂമുകള്‍ തയ്യാറായി. സ്‌മൈല്‍ തൃത്താല പദ്ധതിയുടെ ഭാഗമായി ഇതുവരെ 70 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തയ്യാറായി. പദ്ധതിയുടെ ഭാഗമായി നല്‍കിയ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് ഓരോ വിദ്യാലയത്തിനും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവരുമായി പങ്കുവെയ്ക്കുന്നതിനും പഠന വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനും കഴിയും. ദീര്‍ഘ വീക്ഷണമാണ് സ്‌മൈല്‍ തൃത്താലയുടെ പ്രത്യേകത. അധ്യാപരുടെ പ്രൊഫണലിസം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ആധൂനിക സൈങ്കേതിക വിദ്യ, വിദ്യാഭ്യാസ ഗുണനിലവാരത്തിന് അനിവാര്യമാണ് എന്ന തിരിച്ചറിവും ഈ പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. 14 കോടി രൂപ നൈപുണ്യ വികസനത്തിനായി ചാത്തനൂരില്‍ നിര്‍മ്മാണം ആരംഭിച്ച കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ത്ത് ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും തൊഴിലന്വേഷകരായ ചെരുപ്പകാര്‍ക്കായി അനുവദിച്ച കൗശല്‍ കേന്ദ്ര നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതും തൃത്താലയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്നു. മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകളുളള ആദ്യ നിയോജക മണ്ഡലം. ത്രീഡ് സംവിധാലമുളള ആദ്യ സര്‍ക്കാര്‍ വിദ്യാലയമുളള മണ്ഡലം എന്നിങ്ങനെ വിദ്യാഭ്യാസ നിലവാരത്തില്‍ തൃത്താലയുടെ കുതിച്ച് ചാട്ടവുമായിരിക്കും ഈ അധ്യായനവര്‍ഷം കാത്തിരിക്കുക.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ വിജയ ശതമാനത്തില്‍ സംസ്ഥാന നിലവാരത്തില്‍ ജില്ല പിറകിലാണങ്കിലും ആധുനിക, സാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ നിവരാരത്തില്‍ തൃത്താല സബ്ജില്ല ഏറെ മുന്നിലുമാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാന തല വിജയശതമാനമനുസരിച്ച് തൃത്താല സബ്ജില്ലയും മുന്നിലെത്തിയിട്ടുണ്ട്. എം.എല്‍.എ, ആനക്കര ഡയറ്റ്, ത്രിതല പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ മേഖലയും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് തൃത്താലയുടെ വിജയ ശതമാനത്തിന് മുതല്‍കൂട്ടാകുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ശക്തമായി ഇടപെടുന്ന പി.ടി.എകളും തൃത്താലയുടെ വിജയ കുതിപ്പിന് കരുത്തുപകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."