നഗരപരിധിയില്‍ ഒരു വര്‍ഷം കൊണ്ട് അഗ്നി രക്ഷാസേനഅണച്ചത് അഞ്ഞൂറിനുമേലെ തീപ്പിടിത്തങ്ങള്‍
പാലക്കാട് : നഗരപരിധിയില്‍ ഒരു വര്‍ഷം കൊണ്ട് അഗ്നി രക്ഷാസേന അണച്ചത് അഞ്ഞൂറിനുമേലെ തീപ്പിടിത്തം. മുക്കാലും പാഴ്പ്പറമ്പുകളിലേത്. താത്കാലികലാഭത്തിന് അറിഞ്ഞുകൊണ്ട് തീകൊടുത്തും അശ്രദ്ധമായി തീ കൈകാര്യം ചെയ്തും നശിപ്പിക്കുന്നത് കരുതിവെച്ച വെള്ളം കൂടിയാണ്. പാലക്കാട് അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വന്നത് 419 വിളികളാണ്. ഇതുകൂടാതെ അപകടം സംഭവിച്ചുവന്ന 149 വിളികളുമുണ്ട്. കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്ക് തീപ്പിടിത്തവുമായി ബന്ധപ്പെട്ടുവന്നത് 195 വിളികളാണ്. അപകടം സംഭവിച്ച് 417 വിളികളും വന്നു. പലപ്പോഴും വിളി വരുന്നത് ചെറിയ തീപ്പിടിത്തത്തിനായിരിക്കുമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നു. മാലിന്യം കൂട്ടിയിട്ട് അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നതായിരിക്കും പലതും സാമൂഹ്യ വിരുദ്ധര്‍ അറിഞ്ഞുകൊണ്ട് തീയിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇത്തരത്തില്‍ കൂടുതല്‍ വിളികള്‍ വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അവധി ദിനങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനാലാണിത്. ഗുരുതരമായ അപകടങ്ങള്‍ സംഭവിച്ച് വിളി വരുമ്പോഴായിരിക്കും പലപ്പോഴും ഇത്തരത്തില്‍ പാഴ്പ്പറമ്പുകളില്‍ തീ പടരുന്നതുമായി ബന്ധപ്പെട്ട് വിളികള്‍ വരിക. പോയില്ലെങ്കില്‍ പരാതി വരികയോ അപകട സാധ്യത കൂടുകയോ ചെയ്യും ഇക്കാരണത്താല്‍ തീ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഗ്യാസ് സിലിന്‍ഡറുകളുള്ള ഇടങ്ങള്‍, വീടുകള്‍, വിലപ്പെട്ട രേഖകളുള്ളയിടങ്ങള്‍ എന്നിവിടങ്ങളില്‍ തീപ്പിടുത്തം വരുമ്പോള്‍ ഏറെ ശ്രദ്ധ വെക്കണമെന്നും പാഴ്പ്പറമ്പുകളിലെ തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തീയണയ്ക്കണമെന്നും പരമാവധി നാട്ടുകാര്‍ക്ക് അണയ്ക്കാന്‍ പറ്റുന്നതാണെങ്കില്‍ അവ ചെയ്യണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."