സ്വത്തിനായി അമ്മയെ കൊന്നു, പിന്നീട് സഹായിയേയും; കോഴിക്കോട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളയിച്ച് ക്രൈംബ്രാഞ്ച്
കോഴിക്കോട്: ജില്ലയിലെ ചാലിയം, മുക്കം ഭാഗങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കം സ്വദേശി ബിര്‍ജു ആണ് പിടിയിലായത്. രണ്ടര വര്‍ഷം മുന്‍പ് നടന്ന കൊലപാതകങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് കൊലപാതകിയെ ക്രൈംബ്രാഞ്ച് പിടിച്ചിരിക്കുന്നത്.
കണ്ടെത്തിയ മൃതദേഹഭാഗങ്ങള്‍ മലപ്പുറം സ്വദേശി ഇസ്മായിലിന്റേതാണെന്ന് പൊലിസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇസ്മയില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. വിരലടയാളവും കൊല്ലപ്പെട്ടയാളിന്റെ മാതാവിന്റെ രക്തസാമ്പിളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.
സ്വത്തിനായി സ്വന്തം അമ്മയെ ഇസ്മായിലിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ബിര്‍ജു, പറഞ്ഞുറപ്പിച്ച തുക നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇസ്മായിലിനേയും കൊലപ്പെടുത്തിയത്. ഇസ്മായിലിന് മദ്യം വാങ്ങിനല്‍കി മയക്കി കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇസ്മായിലിന്റെ ശരീരം കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ തള്ളി.
ബുര്‍ജുവിന്റെ അമ്മയുടെ മരണത്തില്‍ നാട്ടുകാര്‍ക്കു തോന്നിയ സംശയമാണ് അന്വേഷണം ഇയാളിലേക്കു വഴിതിരിച്ചുവിട്ടത്. 2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിച്ചത്. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒക്ടോബര്‍ നാലിന് പൊലിസില്‍നിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."