HOME
DETAILS
MAL
ആത്മീയ തട്ടിപ്പില്‍ വിശ്വാസി സമൂഹം വഞ്ചിതരാവരുത്: സമസ്ത
backup
February 22 2017 | 08:02 AM
നാദാപുരം: ആത്മീയ ചികിത്സയുടെ മറവില്‍ വര്‍ധിച്ചു വരുന്ന ചൂഷണങ്ങള്‍ക്കെതിരേ വിശ്വാസി സമൂഹം അതീവജാഗ്രത പാലിക്കണമെന്ന് സമസ്ത നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മീയതയെ കച്ചവടവല്‍ക്കരിക്കുന്ന പ്രവണത വെച്ചുപൊറുപ്പിക്കില്ല.
എന്നാല്‍ സമൂഹത്തില്‍ ആത്മീയ തട്ടിപ്പുകളും അതുവഴി അപകടങ്ങളുമുണ്ടാവുമ്പോള്‍ പണ്ഡിത നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ചില തല്പര കക്ഷികളുടെ ശ്രമം വിലപ്പോവില്ലെന്നും യോഗം മുന്നറിയിപ്പ് നല്കി. ബഷീര്‍ ഫൈസി ചീക്കോന്ന് അധ്യക്ഷനായി.
എസ്.പി.എം. തങ്ങള്‍, സയ്യിദ് ടി.പി.സി.തങ്ങള്‍, അഹ്മദ് ബാഖവി ജാതിയേരി, ടി.വി.സി.അബ്ദുസ്വമദ് ഫൈസി, പി.പി.അഷ്റഫ് മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."