HOME
DETAILS
MAL
ഡല്‍ഹിയില്‍ എടി.എമ്മില്‍നിന്നു ലഭിച്ചത് ചില്‍ഡ്രന്‍സ് ബാങ്കിന്റെ പേരില്‍ വ്യാജനോട്ട്
backup
February 22 2017 | 10:02 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു എ.ടി.എമ്മില്‍ നിന്നും ലഭിച്ചത് 2000 രൂപയുടെ വ്യാജനോട്ട്. വെറും വ്യാജ നോട്ടല്ല, ചില്‍ഡ്രന്‍സ് ബാങ്കിന്റെ പേരില്‍ പുറത്തിറക്കിയ വ്യാജനോട്ടാണ് എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒറിജിനലുമായി നിറത്തിലോ രൂപത്തിലോ യാതൊരു വ്യത്യാസവും ഈ നോട്ടിനില്ല.
ഫെബ്രുവരി ആറിന് ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ടിയില്‍ നിന്നാണ് ഇത്തരത്തിലുള്ള നാലു നോട്ടുകള്‍ ഇടപാടുകാരന് ലഭിച്ചത്. കോള്‍ സെന്റര്‍ ജീവനക്കാരനായ രോഹിത് എന്ന യുവാവിനാണ് വ്യാജനോട്ടുകള്‍ ലഭിച്ചത്.
കുട്ടികളുടെ സര്‍ക്കാര്‍ ഉറപ്പുതരുന്ന പണം എന്നും ഈ നോട്ടില്‍ വിശേഷണമുണ്ട്. 000000 എന്നാണ് സീരിയല്‍ നമ്പര്‍ നല്‍കിയിരിക്കുന്നത്.
ഒറിജിനല്‍ നോട്ടും ലഭിച്ച വ്യാജ നോട്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍
- ഭാരതീയ റിസര്‍വ് ബാങ്കിന് പകരം ഭാരതീയ മനോരജ്ഞന്‍ ബാങ്ക്
- സീരിയല്‍ നമ്പര്‍000000
- റുപി മുദ്ര ഇല്ല
- ആര്‍ബിഐ സീലിന് പകരം പികെ ലോഗോ
- രണ്ടായിരം രൂപയ്ക്ക് തുല്യമായ മൂല്യം നല്‍കുമെന്ന ഗവര്‍ണറുടെ ഉറപ്പിന് പകരം രണ്ടായിരം രൂപയ്ക്ക് തുല്യമായ കൂപ്പണ്‍ നല്‍കുമെന്ന ഉറപ്പ്
- ഗവര്‍ണറുടെ ഒപ്പില്ല
- അശോക സ്തംഭത്തിന് പകരം ചുരാന്‍ ലേബിള്‍
സംഭവത്തില്‍ സംഘം വിഹാര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."