പരിസ്ഥിതിലോല പ്രദേശം: കേരളത്തിന് ഇളവ് ആവശ്യപ്പെടും
തിരുവനന്തപുരം:പരിസ്ഥിതി ലോല പ്രദേശം നിശ്ചയിക്കുന്നതില്‍ കേരളത്തിന് ഇളവു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് പരിസ്ഥിതി ലോല പ്രദേശത്തിന്റെ വിസ്തീര്‍ണം123 വില്ലേജുകളിലായി വനപ്രദേശം 9107 ചതുരശ്ര കിലോമീറ്ററായും വനേതര പ്രദേശം 886.7 ചതുരശ്ര കിലോമീറ്ററായും നിജപ്പെടുത്താനാണ് ആവശ്യപ്പെടുക.
പിന്നീട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലും ഈ വിഷയം ചര്‍ച്ചയായി. പരിസ്ഥിതി ലോല മേഖലയില്‍ വരുന്ന വനേതര പ്രദേശത്തിന് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഈ പ്രദേശം സംരക്ഷിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇക്കാര്യവും കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് തടസം നില്ക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തോട്ടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയുള്ള സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."