കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം വൈകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഇതുസംബന്ധിച്ച് ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ എം.പിമാരായ ജോയ്സ് ജോര്‍ജിനെയും എ. സമ്പത്തിനെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ ഇക്കാര്യം അറിയിക്കുകയുംചെയ്തു.അതേസമയം, അന്തിമ വിജ്ഞാപനം വൈകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്താന്‍ സാധിക്കുമോയെന്നതു പരിശോധിക്കാമെന്നു കേന്ദ്രമന്ത്രി എം.പിമാരോട് പറഞ്ഞിട്ടുണ്ട്.
തമിഴ്നാട് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലാത്തതും അന്തിമ വിജ്ഞാപനത്തെ ബാധിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയപ്രതിസന്ധിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകാന്‍ കാരണമാണ്.പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ടും അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി ഇന്നലെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."