കശ്മിര് സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാക്കളെ അനുവദിക്കാത്തതെന്തെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിതല സംഘത്തിന്റെ കശ്മിര് സന്ദര്‍ശന തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.
ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിനു ശേഷം ആദ്യമായാണ് കേന്ദ്ര മന്ത്രിതല സംഘം കശ്മിര് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കശ്മിരിലെ കാര്യങ്ങളെല്ലാം ശാന്തമാണെന്നും നിയന്ത്രണങ്ങളില്ലെന്നും കേന്ദ്രം പറയുന്നു.
പിന്നെ എന്തിനാണ് കശ്മിരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക മന്ത്രിതല സംഘം ജമ്മു കശ്മിര് സന്ദര്‍ശിക്കുന്നതെന്ന് കപില്‍ സിബല്‍ ചോദിച്ചു.
കാര്യങ്ങള്‍ ശാന്തമാണെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കശ്മിര് സന്ദര്‍ശിക്കാനുള്ള അനുമതി എന്തുകൊണ്ട് കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കശ്മിരിലേക്ക് ആദ്യ കേന്ദ്രമന്ത്രിതല സംഘത്തെ അയക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയത്.
ജനുവരി 18 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ 36 മന്ത്രിമാര്‍ അടങ്ങിയ കേന്ദ്രസംഘമാണ് ജമ്മു കശ്മിരിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുക. കശ്മിരിന്റെ പ്രത്യേക പദവി എടുത്തമാറ്റിയതിനു പിന്നാലെ അറസ്റ്റിലായ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഇതുവരെ വിട്ടയച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."