ഫ്രാന്‍സ്; തെരുവ് വിടാതെ പ്രതിഷേധക്കാര്‍
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ നടക്കുന്ന മഞ്ഞക്കുപ്പായ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭം തുടങ്ങി ഒന്‍പതാമത്തെ ശനിയാഴ്ചയും രാജ്യത്തെ തെരുവുകള്‍ പ്രതിഷേധക്കാര്‍ കൈയടക്കി. പലയിടത്തും പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
കഴിഞ്ഞ ദിവസം സൈന്‍ നദിക്ക് കുറുകെയുള്ള പാലത്തില്‍ പ്രതിഷേധക്കാരെ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീവച്ചു. പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് കണ്ണീര് വാതകം പ്രയോഗിച്ചു. രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച സമരമാണ് ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജിവയ്ക്കുംവരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."