മുഹമ്മദ് അനസിനും പി.സി തുളസിക്കും ജി.വി രാജാ അവാര്‍ഡ്
തിരുവനന്തപുരം: 2018ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി.വി രാജാ അവാര്‍ഡിന് പുരുഷ വിഭാഗത്തില്‍ അത്‌ലറ്റിക് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തില്‍ ബാഡ്മിന്റണ്‍ താരം പി.സി തുളസിയും അര്‍ഹരായി. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലെ വെള്ളിമെഡല്‍ നേട്ടമാണ് മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടവും യൂബര്‍ കപ്പിലെ നേട്ടവുമാണ് പി.സി തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ഒളിംപ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലോങ്ജംപ് പരിശീലകന്‍ ടി.പി ഔസേപ്പിനാണ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ് ഫുട്‌ബോള്‍ പരിശീലകന്‍ സതീവന്‍ ബാലനാണ്. 13 വര്‍ഷത്തിന് ശേഷം കേരളത്തിന് സന്തോഷ് ട്രോഫിയും അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ മത്സരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് ഹാട്രിക്ക് കിരീടവും നേടിക്കൊടുത്ത പരിശീലകനാണ് സതീവന്‍ ബാലന്‍. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കോളജ് തലത്തിലെ കായിക അധ്യാപകനുള്ള അവാര്‍ഡ് കണ്ണൂര്‍ എസ്.എ കോളജിലെ ഡോ. കെ. അജയകുമാറിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് അക്കാദമിയിലെ അത്‌ലറ്റ് സാന്ദ്ര ബാബു അര്‍ഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്.
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കോളജ് തലത്തില്‍ പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജിലെ അത്‌ലറ്റ് നിബിന്‍ ബൈജു അര്‍ഹനായി. വനിതാ വിഭാഗത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥി വി.കെ വിസ്മയയും അര്‍ഹയായി. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സ്‌കൂള്‍തലത്തിലെ കായിക അധ്യാപകനായി പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസിലെ കെ. സുരേന്ദ്രനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കായികനേട്ടം കൈവരിച്ച കോളജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളിനുള്ള അവാര്‍ഡ് പുല്ലൂരംപാറ സെന്റ് ജോസഫ് ഹൈസ്‌കൂളിനാണ്. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം ബി.ടി സിജിന്‍, ഡോ. ആര്‍. ഇന്ദുലേഖ എന്നിവര്‍ രചിച്ച 'ഒരു ഫുട്‌ബോള്‍ ഭ്രാന്തന്റെ ഡയറിക്കാണ്'. അമ്പതിനായിരം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."