ആള്ക്കൂട്ടക്കൊലയാളികളേയും അവരുടെ രാഷ്ട്രീയ ഗുരുക്കളേയും ആരാണ് ഭീകരവാദ മുക്തരാക്കുക- റാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉവൈസി
ഹൈദരാബാദ്: കശ്മീരിലെ കുട്ടികളെല്ലാം ഭീകരവാദത്തിനടിമകളാകുകയാണെന്നും അവരെ ഭീകരവിരുദ്ധ ക്യാംപുകളിലേക്ക് മാറ്റണമെന്നുമുള്ള സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആള്ക്കൂട്ടക്കൊലപാതകികളേയും അവരുടെ രാഷ്ട്രീയ ഗുരുക്കളേയും ആരാണ് ഭീകരവാദ മുക്തരാക്കുക- ഉവൈസി ചോദിച്ചു.
ആരാണ് അഖ്ലാഖിന്റെയും പെഹ്ലൂഖാന്റെയും കൊലയാളികളെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കുക. ആള്ക്കൂട്ടക്കൊലപാതകികളേയും അവരുടെ രാഷ്ട്രീയ ഗുരുക്കളേയും ആരാണ് ഭീകരവാദ മുക്തരാക്കുക. നയങ്ങള്‍ തീരുമാനിക്കുന്നത് ജന ഭരണകൂടമാണ്. അല്ലാതെ ഏതെങ്കിലും ഒരു ജനറലല്ല. നയങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിച്ച് ജനങ്ങളുടെ മേധാവത്വത്തെ ദുര്‍ബലപ്പെടുത്തുകയാണ് റാവത്തെന്നും ഉവൈസി കുറ്റപ്പെടുത്തി.
പ്രതികാരദാഹിയായ യോഗിയേയും പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിച്ച് നടക്കുന്ന മീററ്റ് എസ്.പിയേയും ഭീകരമുക്തരാക്കുമോ. ഞങ്ങളുടെ മേല്‍ ദുരിതം അടിച്ചേല്പിക്കുന്ന എന്‍.പി.ആറും എന്‍.ആര്.സിയും നടപ്പാക്കുന്നവരെ ഭീകരമുക്തരാക്കുമോ- ഉവൈസി ചോദിച്ചു.
ആണ്- പെണ് ഭേദമില്ലാതെ കശ്മീരില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ ഭീകരതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും ഇവരെ ഭീകര വിരുദ്ധ ക്യാംപുകളിലേക്ക് മാറ്റണമെന്നുമായിരുന്നു റാവത്തിന്റെ പരാമര്‍ശം. കശ്മീരി യുവാക്കളെ കസ്റ്റഡിയിലെടുത്ത് ഇത്തരം ക്യാമ്പുകളില്‍ പീഡനത്തിനു വിധേയമാക്കിയ വാര്‍ത്തകള്‍ വര്‍ഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ഒരു ഉന്നത സൈനിക മേധാവി തന്നെ വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."