മുഖ്യമന്ത്രി ചട്ടലംഘനം നടത്തി; സര്‍ക്കാരില്‍ നിന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടും
ന്യുഡല്‍ഹി: മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്ന തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിയ്ക്ക് പ്രവര്‍ത്തിക്കാനാവില്ല. ഗവര്‍ണര്‍ക്ക് കൃത്യമായ അധികാരങ്ങളുണ്ട്. ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ വ്യക്തമാണ്. ഭരണഘടനയില്‍ ഉറച്ചുനിന്നുമാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ആരിഫ് മുഹമ്മദ് ഖാന് ഡല്‍ഹിയില്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ പോയതിന് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകേണ്ടതില്ല. കോടതിയെ സമീപിക്കുന്നതിനു മുന്‍പ് തന്നെ അറിയിക്കേണ്ടതു മുഖ്യമന്ത്രിയുടെ കടമയാണ്. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി.
കേന്ദ്ര നിയമത്തിനെതിരെ ആണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമ നടപടികളുമായി സംസ്ഥാനത്തിന് ഒറ്റക്ക് മുന്നോട്ട് പോകാനാകില്ല. അതില്‍ ചട്ടലംഘനം നടന്നാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവും.
തദ്ദേശ വാര്‍ഡ് വിഭജന ഓര്ജഡിനന്സിലും ഉന്നയിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."