കേരളത്തില്‍ ലൗ ജിഹാദെന്ന്, ആരോപണത്തെ തള്ളി ഡി.ജി.പി
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്നുണ്ടെന്നുമുള്ള സീറോ മലബാര്‍ സഭയുടെ ആരോപണത്തെ തള്ളി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കേരളത്തിലെവിടെയും ലൗ ജിഹാദുണ്ടായിട്ടില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനിടെ അത്തരം കേസുകളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ഡി.ജി.പി വ്യക്തമാക്കിയത്.
സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും കൃസ്ത്യന്‍ യുവതികളാണ് ഇതിന് ഇരയാകുന്നതെന്നും ആരോപണമുയര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച് സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംസ്ഥാന ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. 21ദിവസത്തിനകം വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
സിനഡിന്റെ ആരോപണത്തെ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം വിമര്‍ശിച്ചിരുന്നു. എറണാകുളം അതിരൂപത വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ലേഖനത്തിലാണ് സിനഡിന്റെ നിലപാടുകളെ വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."