സര്‍ക്കാറിന്റെ പല കാര്യങ്ങളിലും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച് കാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനോട് പല കാര്യങ്ങളിലും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിലെ രണ്ടാംകക്ഷിയായ സി.പി.ഐയാണ് സി.പി.എമ്മിലെ അപ്രമാധിത്യത്വത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നത്.
പന്തീരാങ്കാവ് കേസില്‍ മാത്രമല്ല, മറ്റുപല വിഷയങ്ങളിലും അത് നിലനില്‍ക്കുന്നുണ്ട്. അത് പറയേണ്ടിടത്ത് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവരെ ജയിലിലടയ്ക്കുകയല്ല വേണ്ടതെന്നും ഇക്കാര്യത്തില്‍ സി.പി.ഐ നേരത്തെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ നടപടിക്കെതിരേ പ്രതികരിക്കുന്നതിനിടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഗവര്‍ണര്‍ ഒരു ഭാഗത്തും കേരള ജനത മറുഭാഗത്തുമാണ്. ഇവിടെ ഒരു ഭരണഘടനാ പ്രതിസന്ധിയുമില്ലെന്നും റൂള്‍സ് ഓഫ് ബിസിനസ് വായിച്ച് തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."