അർബുദ ബാധിതനായ മകന്റെ അവസാന ആഗ്രഹം സഫലീകരണത്തിലേക്ക്; ജയിലിൽ കഴിയുന്ന പിതാവിനെ കാണാനാകും, പിതാവിന്റെ മോചനവും ഉടൻ
റിയാദ്: അര്‍ബുദത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയ മലയാളി വിദ്യാര്‍ഥിയുടെ അവസാന ആഗ്രഹം സഫലമാകുന്നു. സഊദിയിലെ ജിസാനിൽ നാല് വർഷമായി ജയിലിൽ കഴിയുന്ന പിതാവിനെ അവസാനമായെങ്കിലും ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തോടെ മക്കയിലെത്തിയ മകന്റെ ആഗ്രഹം സഫലമാകുന്നുവെന്ന റിപ്പോർട്ടുകളാണ് സാമൂഹ്യ പ്രവർത്തകർ കൈമാറുന്നത്. മകന്റെ ആഗ്രഹം അധികൃതരുമായി പങ്കുവെച്ചതിനെ തുടർന്ന് കാണാനുള്ള ശ്രമങ്ങൾക്ക് പുറമെ അന്വേഷണത്തിൽ കേസ് നടപടികൾ അവസാനിച്ചതായി കണ്ടെത്തുകയും നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയുമാണ് സാമൂഹ്യ പ്രവർത്തകർ.
[caption id="attachment_808161" align="alignnone" width="782"] ജയിലിൽ കഴിയുന്ന പിതാവിനെ കാണണമെന്ന ആഗ്രഹത്തോടെ മക്കയിലെത്തിയ മകൻ സക്കീർ ഹുസൈൻ[/caption]
ജിസാനിൽ ജയിലിൽ കഴിയുന്ന പിതാവ് സൈദ് സലീമിനെ കാണാൻ നാട്ടിൽനിന്നെത്തിയ നീലഗിരി ദേവർഷോല സ്വദേശി സക്കീർ ഹുസൈനും മാതാവ് സഫിയക്കും പിതാമഹൻ മുഹമ്മദലി ഹാജിക്കും ജീസാനിലെത്തി ജയിലിലുള്ള സൈദ് സലീമിനെ കാണാൻ അവസരം ഒരുങ്ങിയിട്ടുണ്ട്. മക്കയിലുള്ള കുടുംബം അടുത്ത ദിവസംതന്നെ ജീസാനിലേക്കു തിരിക്കും. 5 വർഷങ്ങൾക്കു മുമ്പ് ജിദ്ദയിലേക്ക് ഡ്രൈവറായി ജോലിക്ക് എത്തിയതാണ് സക്കീർ ഹുസൈന്റെ പിതാവ് സൈദ് സലിം. നാലു വർഷത്തോളമായി കൂടെയുള്ള സുഹൃത്തുക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സക്കീറും പിടിയിലായി. അഞ്ചു വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാനിരിക്കുമ്പോഴായിരുന്നു അറസ്റ്റ്. ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഇതോടെയാണ് ഉപ്പയെ നേരിട്ട് ഒരു കാണാനായി മകൻ മക്കയിലെത്തിയത്. തുടർന്ന് സൈദ് സലീമിന്റെ കേസ് ഫയലുകൾ കണ്ടെത്തിയതും പാസ്‌പോർട്ട് ലഭ്യമല്ലാത്തതിനാൽ ഉടൻ എമർജൻസി പാസ്‌പോർട്ട് ലഭ്യമാക്കി ഇപ്പോൾ നാട്ടിലേക്ക് പോകാൻ ശ്രമം തുടങ്ങിയെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ നിരന്തര ശ്രമഫലമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെയാണ് നടപടികൾ തുടരുന്നത്. ജയിൽ മേധാവി ലീവിൽ ആയതിനാൽ അസിസ്റ്റൻറ് ഉപമേധാവി റായിദ് നവാഫ് സറാഇയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധിപ്പിച്ചതോടെയാണ് ഇവർക്ക് നേരിട്ട് കാണാനുള്ള അവസരം ലഭ്യമായത്.
അർബുദ രോഗം ശരീരത്തെ തളർത്തിയെങ്കിലും പിതാവിനെ കാണണം എന്നുള്ള മോഹവുമായാണ് സക്കീർ ഹുസൈനും മാതാവും പിതാമഹനും ഉംറ നിർവഹിക്കാനായി മക്കയിലെത്തിയത്. തെൻറ ആഗ്രഹം ഏതെങ്കിലുമൊക്കെ വഴികളിലൂടെ നിറവേറുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു സക്കീർ ഹുസൈൻ. ഹാഫിളാകാനുള്ള പഠനത്തിലാണ് സക്കീര്‍ ഹുസൈന്‍. അഞ്ചാം വയസ്സില്‍ കാലില്‍ ബാധിച്ച അര്‍ബുദം പടര്‍ന്ന് ശ്വാസകോശം വരെയെത്തി നില്‍ക്കുന്നു. അര്‍ബുദം ശ്വാസകോശത്തെയും ബാധിച്ചതോടെ വേദനസംഹാരികളാണ് ഇപ്പോൾ ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."