HOME
DETAILS

രാജ്യം കത്തുമ്പോള്‍ മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കരുത്: പൗരത്വ നിയമ ഭേദഗതി, ലൗ ജിഹാദ് വിഷയത്തില്‍ സിനഡിനെതിരേ കത്തോലിക്കാ സഭയുടെ രൂക്ഷ വിമര്‍ശനം

  
backup
January 17 2020 | 15:01 PM

citizen-ship-and-love-jihad-issue-against-catholicasabha-essay

കൊച്ചി: പൗരത്വ നിയമ ഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ നിലാപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ ലേഖനം. കവി രാവുണ്ണിയുടെ ആറാമലര്‍ച്ച(ഏതോ ഒരു ദേശത്തെ ആളുകള്‍) എന്ന കവിതയിലെ വാക്കുക്കള്‍ ഇന്നത്തെ രാജ്യത്തിന്റെ മനുഷ്യത്വ രഹിതമായ അവസ്ഥയെ കൃത്യമായി അവതരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മുണ്ടാടന്‍ എന്ന പേരില്‍ എഴുതിയ ലേഖനം ആരംഭിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി മനുഷ്യരെ മതം കൊണ്ട് വേര്‍തിരിച്ച് നിര്‍ത്തി ഈ രാജ്യത്തിലെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയുമെല്ലാം കടയ്ക്കല്‍ കോടാലി വെച്ചിരിക്കുകയാണ്. നമ്മുടെ മതേതര സംസ്‌കാരത്തെ ഇല്ലായ്മ ചെയ്തതിന്റെ പേരില്‍ ആളിക്കത്തുന്ന രോഷം ഇനിയുമടങ്ങിയിട്ടില്ല. അപകടകരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും വളരെ നെഗറ്റീവായി ബാധിക്കുമെന്നതിനാല്‍ ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളും മതജാതികളും കൃത്യമായ നിലപാടുകളെടുത്തു. എന്നാല്‍ ഇന്ത്യയിലെ കത്തോലിക്ക സഭയുടെ നിലപാട് ഈ കാര്യത്തില്‍ വ്യക്തമായിരുന്നോയെന്നും ലേഖനത്തില്‍ ചോദ്യം ഉയര്‍ത്തുന്നു.

കേരളത്തില്‍ കത്തോലിക്ക സഭയുടെ നിലപാട് എന്നൊന്നുണ്ടായിട്ടില്ല. തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യവും കേരള ലാറ്റിന്‍ കാത്തലിക് സഭയും ശക്തമായി പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തപ്പോള്‍ കെ.സി.ബി.സി പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ നിലപാട് കേന്ദ്രസര്‍ക്കാരിനുള്ള ഒരു ഉപദേശത്തില്‍ ചുരുക്കുകയായിരുന്നു. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ കേന്ദ്രമായ പി.ഒ.സിയുടെ ഡയറക്ടറുടെ പൗരത്വ നിയമഭേദഗതിയെ അനൂകൂലിച്ചുളള ലേഖനം ആര്‍.എസ്.എസിന്റെ പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതും ഗൗരവമായി കാണണമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മതേതര മൂല്യങ്ങള്‍ക്കു വേണ്ടി നിലപാടെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന കത്തോലിക്ക സഭയക്ക് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സാധാരണ വിശ്വാസികള്‍ ചോദിക്കുന്നു. മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.. ലൗ ജിഹാദ് എന്നു വെച്ചാല്‍ മത പരിവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഒരാളെ സ്‌നേഹിച്ച് വിവാഹം കഴിക്കുന്നതാണ്. 2009ല്‍ കേരളത്തില്‍ ജേക്കബ് പുന്നൂസ് ഡി.ജി.പിയായിരുന്ന കാലം മുതലാണ് ഇത്തരമൊരു വാദം സംജാതമാകുന്നത്. പക്ഷേ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനുശേഷം അത്തരം വാദത്തെ തള്ളിക്കളഞ്ഞു. 2010 ല്‍ കര്‍ണടാക സര്‍ക്കാരും ലൗ ജിഹാദ് എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു.

2014 ല്‍ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളുകയാണുണ്ടായത്. 2017ല്‍ സുപ്രിം കോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റൊരു തലത്തില്‍ ഏത്രയോ ഹിന്ദു, മുസ്‌ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. ക്രിസ്തുവിന്റെ അനുയായികളെന്നും എല്ലാ മനുഷ്യരെയും ജാതിക്കും മതത്തിനും വര്‍ഗത്തിനും അതീതമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. പൊതുസമൂഹത്തിന്റെ നന്മയെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കാനുള്ള ആര്‍ജവവും ധാര്‍മിക ശക്തിയും കത്തോലിക്ക സഭയക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago