കോക്കല്ലൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ സംഘ്പരിവാറെന്ന് മുന്‍ ശാഖാ നേതാവ്
ബാലുശ്ശേരി: കോക്കല്ലൂരിലും പരിസരപ്രദേശങ്ങളിലും അരങ്ങേറിയ അക്രമങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാറാണെന്ന വെളിപ്പെടുത്തലുമായി ആര്.എസ്.എസ് മുന്‍ ശാഖാ നേതാവ് രംഗത്ത്.
സംഘടനയില്‍ ഗഡനായക് ആയി പ്രവര്‍ത്തിച്ച കോക്കല്ലൂര്‍ തുണിശ്ശേരി മീത്തല്‍ അനൂപാണ്് സംഘ്പരിവാറിന്റെ അക്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
സംഘ്പരിവാറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ച് സി.പി.എമ്മില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച തന്നെ ആര്.എസ്.എസുകാര്‍ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്നതായും കോക്കല്ലൂരിലും പരിസരപ്രദേശങ്ങളിലും നടത്തിയ അക്രമങ്ങളെ സംബന്ധിച്ച് ഉയര്‍ന്ന പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയതായും അനൂപ് പറഞ്ഞു.
കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാലാണ് തനിക്കെതിരേ ഭീഷണി നിലനില്‍ക്കുന്നതെന്നും അനുപ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."