മക്ക ഹറം ക്രെയിൻ അപകടം; മലേഷ്യൻ തീർഥാടകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു
ജിദ്ദ; മക്ക ഹറം ക്രെയിൻ ദുരന്തത്തിനിരയായവർക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവ് നൽകുന്ന നഷ്ടപരിഹാര തുക വിതരണം തുടരുന്നു.ദുരന്തത്തിന്നിരയായ മലേഷ്യൻ പൗരന്മാർക്കും ബന്ധുക്കൾക്കുമുള്ള നഷ്ടപരിഹാര തുകയുടെ വിതരണമാണു കഴിഞ്ഞ ദിവസം നടന്നത്.അപകടത്തിൽ മരണപ്പെട്ട ഏഴു മലേഷ്യൻ തീർത്ഥാടകരുടെ കുടുംബാംഗങ്ങൾക്കുള്ള 10 ലക്ഷം റിയാൽ വീതവും പരിക്കേറ്റ മൂന്നു തീർത്ഥാടകർക്ക് മൂന്നു ലക്ഷം റിയാൽ വീതവുമാണു വിതരണം ചെയ്തത്.പുത്രജായ ഇസ്ലാമിക് കോംപ്ളക്സിൽ വെച്ച് മലേഷ്യയിലെ സഊദി അംബാസഡർ മഹ്മൂദ് ഹുസൈൻ സഈദ് ഖത്താൻ ആണു നഷ്ടപരിഹാരം തുക വിതരണം ചെയ്തത്.
2015 ലെ ഹജ്ജ് വേളയിലായിരുന്നു ഹറം പള്ളിയിലെ ക്രെയിൻ ദുരന്തമുണ്ടായത്. ദുരന്തത്തിൽ മലയാളി തീർഥാടക അടക്കം111 ഹാജിമാരായിരുന്നു മരണപ്പെട്ടത്. 394 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇരകൾക്കെല്ലാം നഷ്ടപരിഹാരത്തുക നൽകുമെന്ന് സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസം മുമ്പ് ഇന്തോനേഷ്യൻ തീർഥാടകർക്കുള്ള കൈമാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."