HOME
DETAILS
MAL
സെന്‍കുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് എസ്.എന്‍.ഡി.പി യൂനിയനുകള്‍
backup
January 18 2020 | 03:01 AM
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരേ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും സ്പൈസസ് ബോര്‍ഡ് ചെയര്മാന് സുഭാഷ് വാസുവും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എറണാകുളം ജില്ലയിലെ താലൂക്ക് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടികളുടെ തട്ടിപ്പ് കേസില്‍ സംഘടന, നിയമ നടപടികള്‍ നേരിടുന്നയാളാണ് സുഭാഷ് വാസു. ഒരു ജനപിന്തുണയും വിശ്വാസ്യതയുമില്ലാത്ത സെന്‍കുമാര്‍ എസ്.എന്‍.ഡി.പിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്തയാളാണ്. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സെന്‍കുമാര്‍ അംഗത്വമെടുത്തത്. സംഘടനക്കോ സമുദായത്തിനോ വേണ്ടി ഒന്നും ചെയ്തിട്ടുമില്ല. പൊലിസിന്റെ ഉന്നത പദവികളിലിരുന്നപ്പോള്‍ കേസെടുത്ത് അന്വേഷിക്കാമായിരുന്ന കാര്യങ്ങളിലാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."