HOME
DETAILS
MAL
ഗവര്‍ണര്‍ ചെയ്യുന്നത് പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍: കുഞ്ഞാലിക്കുട്ടി എം.പി
backup
January 18 2020 | 03:01 AM
മലപ്പുറം: തര്‍ക്ക വിഷയങ്ങള്‍ മാറ്റിവച്ചാല്‍ ഗവര്‍ണറുടെ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
പൗരത്വ പ്രതിഷേധമോ, വാര്‍ഡ് വിഭജനമോ എന്തുതന്നെയായാലും ജനാധിപത്യ ഇടത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത്. ഗവര്‍ണര്‍ നിരന്തരം പത്രസമ്മേളനം വിളിക്കുന്നു, രാഷ്ട്രീയ വക്താവിനെ പോലെ ഇടപെടുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ തന്നെ ഈ വിഷയം എത്രയും പെട്ടെന്ന് തീര്‍ക്കണം. രാഷ്ട്രത്തിന്റെ അധിപര്‍ ജനങ്ങളാണ്, ജനങ്ങളുടെ വിഷയം വരുമ്പോള്‍ സര്‍ക്കാരിന് കോടതിയില്‍ പോവാം. അതിന് ഗവര്‍ണറുടെ സമ്മതം വേണ്ട. പഞ്ചാബ് സര്‍ക്കാരടക്കം കോടതിയില്‍ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവര്‍ണര്‍ക്ക് പറയാനാവില്ല.
എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശയക്കുഴപ്പമുണ്ടാക്കുകയാണ്.
പുതിയ നിയമത്തെ ജനാധിപത്യബോധമുള്ള മുഴുവന്‍ ഇന്ത്യക്കാരും പാടെ തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൃത്യമായി കോടതിയില്‍ പറയാന്‍ തയാറാകണം. നിയമം സ്റ്റേ ചെയ്യണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ മാത്രം പ്രതിഷേധിച്ച് ചാംപ്യന്മാരാവാന്‍ എല്‍.ഡി.എഫ് ശ്രമിക്കേണ്ട. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാല്‍ അതവര്‍ക്കുതന്നെ തിരിച്ചടിയാകുംമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."