കെ.എസ്.ഇ.ബി ഫീഡറിന് തീപിടിച്ചു
പെരുമ്പാവൂര്‍: കെ.എസ്.ഇ.ബി ഫീഡറിന് തീപിടിച്ചു. ഒക്കല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വല്ലം കവലക്ക് സമീപമുള്ള സി.സി ജോര്‍ജ് കെ.എസ്.ഇ.ബി ഫീഡറിനാണ് തീപിടിച്ചത്. പെരുമ്പാവൂര്‍ അഗ്‌നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച് അസൈനാരുടെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ പ്രവീണ്‍ പ്രഭു, ഫയര്‍മാന്‍മാരായ ഉണ്ണികൃഷ്ണന്‍, ഹാഷിം, ഫയര്‍മാന്‍ ഡ്രൈവര്‍ നാസര്‍ എന്നിവരടങ്ങിയ സംഘം ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫീഡറില്‍ നിന്നും അടുത്ത ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീപടരുന്നത് തടയാനായത് അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
വല്ലീ കവലയില്‍ വ്യാപാരികള്‍ കൂട്ടിയിട്ടിരുന്ന വേസ്റ്റിന് തീ പിടിച്ച് ഫീഡറിലേക്ക് പടരുകയായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് പറഞ്ഞു. ഈ വര്‍ഷം മുന്ന് തവണയിലേറെയായി ഇതേ സ്ഥലത്ത് ഇത്തരത്തില്‍ തീപിടിത്തം ഉണ്ടാവുന്നത.് വ്യപാരികള്‍ അശ്രദ്ധമായി വേസ്റ്റിന് തീ ഇടുന്നതാണ് തീപിടിക്കാന്‍ കാരണമെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."