ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ ഒരു വര്‍ഷം വരെ കാരണം കൂടാതെ ഇരുമ്പഴിയിലാക്കാം: കെണിയൊരുക്കി കേന്ദ്രം
ന്യുഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധക്കാരെ ഇരുമ്പഴിയിലാക്കാന്‍ പുതിയ നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വദേഗഗതിയടക്കമുള്ള വിഷയങ്ങളില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തിളക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കേന്ദ്രമിറങ്ങിയിരിക്കുന്നത്. പ്രതിഷേധക്കാരെ നിലക്കുനിര്‍ത്താനും അടിച്ചമര്‍ത്താനും തന്നെയാണ് കേന്ദ്രമൊരുങ്ങുന്നതെന്നുതന്നെയാണ് പ്രതിപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിതിനെ വിലയിരുന്നതുന്നത്.
ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേകാധികാരം നല്‍കിയിരിക്കുന്നത്. ഉത്തരവു പ്രകാരം ആരെയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ സാധിക്കും. എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പത്തു ദിവസത്തേക്ക് ഇവരെ അറിയിക്കേണ്ടതുമില്ല. ഞായറാഴ്ച ജനുവരി 19മുതല്‍ ഏപ്രില്‍ 18 വരെ സുരക്ഷക്കായി ആരെയും കസ്റ്റഡിയില്‍ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാനിയമപ്രകാരമാണ് നിര്‍ദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
ദേശീയ സുരക്ഷാനിയമപ്രകാരം വ്യക്തികളെ ഒരു വര്‍ഷം വരെ കുറ്റങ്ങളൊന്നും ചുമത്താതെ തടവില്‍ വെക്കാന്‍ അധികാരമുണ്ട്. ഇതിന്റെ മറപിടിച്ചാണ് ഉത്തരവ്. ചന്ദ്രശേഖര്‍ ആസാദ്, ജെ.എന്‍.യുവിലെ സമരം തുടങ്ങി രാജ്യ തലസ്ഥാനം പ്രക്ഷോഭങ്ങള്‍കൊണ്ടു നിറയുകയും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് എലിയെ കൊല്ലാന്‍ ഇല്ലം ചുടാന്‍ ആഭ്യന്തരമന്ത്രാലയമൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."