ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ പഞ്ചാബി ദിവസ് ആഘോഷിച്ചു
ഈ വര്‍ഷത്തെ പഞ്ചാബി ദിനം ഇന്ത്യന്‍ സ്‌കൂളില്‍ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 14നു ചൊവ്വാഴ്ച സ്‌കൂളിലെ ജഷന്‍മല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചാബി ദിന ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ദാസ്‌മേഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ജുജര്‍ സിംഗ് മിന്‍ഹാസ് പങ്കെടുത്തു.
ലോകമെമ്പാടുമുള്ള 125 ദശലക്ഷത്തിലധികം പേര്‍ സംസാരിക്കുന്ന ഇന്തോ-ആര്യന്‍ ഭാഷയായ പഞ്ചാബിയുടെ സംഭാവനയെക്കുറിച്ച് ജുജാര്‍ സിംഗ് മിന്‍ഹാസ് തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പഞ്ചാബി ദിനം വലിയ വിജയമാക്കിയ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ അസി. സെക്രട്ടറി പ്രേമലത എന്‍ എസ്, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ ദേവസി, വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് നായര്‍, സതീഷ് ജി, വിനോദ് എസ് , അക്കാദമിക് കോ ഓഡിനേറ്റര്‍ എം എസ് പിള്ള, ഹെഡ് ടീച്ചര്‍ ജോസ് തോമസ്, പാര്‍വതി ദേവദാസന്‍, പ്രിയ ലാജി, ശ്രീകാന്ത് എസ്, ജുനിത്ത് സി എം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മുഖ്യാതിഥി സമ്മാനിച്ചു. പഞ്ചാബി ഭാഷാ അധ്യാപിക രേവ റാണി സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികളുടെ പേര് വകുപ്പ് മേധാവി ബാബൂ ഖാന്‍ പ്രഖ്യാപിച്ചു. അധ്യാപിക പര്‍മിന്ദര്‍ കൗര്‍ നന്ദി പറഞ്ഞു.ഇന്ത്യന്‍ സ്‌കൂള്‍ പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു.
പഞ്ചാബി വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൈയക്ഷരം, ചിത്രം തിരിച്ചറിയല്‍, കവിത പാരായണം എന്നിവയായിരുന്നു പ്രധാന മത്സരങ്ങള്‍. മത്സരങ്ങള്‍ക്ക് പുറമെ പഞ്ചാബി 'ഗിദ്ദ നൃത്തം, ഭംഗ്ര നൃത്തം, പഞ്ചാബി കവിതകള്‍, ഗാനങ്ങള്‍ തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരുന്നു. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഞ്ചാബ് സംസ്ഥാനത്തെക്കുറിച്ചുള്ള സ്ലൈഡ് അവതരണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."