HOME
DETAILS

വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട: മുഖ്യമന്ത്രി

  
backup
January 07 2019 | 19:01 PM

%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

 

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില തകര്‍ക്കാമെന്ന മോഹം ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍വമായ ആക്രമണമാണ് നടന്നത്. ഇതില്‍ 91.7 ശതമാനത്തിനും നേതൃത്വം നല്‍കിയത് സംഘ്പരിവാറാണ്.
എല്ലാ വിഭാഗങ്ങളെയും ലക്ഷ്യംവച്ച് ആക്രമണം നടന്നു. പാര്‍ട്ടി ഓഫിസുകളും സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും തകര്‍ത്തു. എന്നാല്‍, ചിലര്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നില്ലെന്ന നിരാശയുണ്ട്. അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. പട്ടാപ്പകല്‍ കൊലചെയ്യുന്നവരെപ്പോലും വെറുതേവിടുന്ന നിലപാട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനെതിരേ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകികളെ പിടിക്കാത്ത ഭരണസംവിധാനമാണ് ബി.ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ളത്. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി അവര്‍ക്കില്ല. ആ കാലമൊക്കെ കഴിഞ്ഞു.
പ്രധാനമന്ത്രി സംസ്ഥാനത്ത് വരുന്നത് ഏതുഘട്ടത്തിലും സ്വാഗതം ചെയ്യുന്നു. തലശേരിയിലെ ആദ്യ ആക്രമണം സി.പി.എം പ്രവര്‍ത്തകയുടെ വീടിന് നേരെയാണുണ്ടായത്. പിന്നീട് നിരവധി സി.പി.എം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചു. കോണ്‍ഗ്രസ് അനുഭാവിയായ ഗംഗാധരന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.
ദിനേശ് ബീഡിയോട് ആര്‍.എസ്.എസിന് പണ്ടെ എതിര്‍പ്പാണ്. പണ്ട് ബോംബെറിഞ്ഞിരുന്നു. സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന ദിനേശ് ബീഡി ഫാക്ടറിക്ക് നേരെ ജനുവരി മൂന്നിന് ബോംബെറിയുകയായിരുന്നു.
ജനുവരി നാലിന് രാത്രി 9.30നാണ് എ.എന്‍ ഷംസീറിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. നാലിന് രാത്രി 11ന് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണങ്ങള്‍ ഏകപക്ഷീയമായി നടത്തുകയാണ്. ഇതിന് സ്വാഭാവികമായ പ്രതികരണങ്ങള്‍ മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago