HOME
DETAILS
MAL
സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം: പരാതി നല്കി
backup
January 08 2019 | 05:01 AM
പേരാമ്പ്ര: സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ് പേരാമ്പ്ര പൊലിസില്‍ പരാതി നല്കി.
ടൗണ്‍ ജുമാ മസ്ജിദിന് കല്ലെറിഞ്ഞത് രാഗേഷാണെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് ഡി.വൈ.എഫ്.ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രാഗേഷിന് മര്‍ദനമേറ്റിരുന്നു.പള്ളിക്ക് കല്ലെറിഞ്ഞ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരുന്നു. ഇത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് രാഗേഷിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."