അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക മേഖല തകര്‍ച്ചയില്‍
ഹരിപ്പാട്: ഓരുവെള്ളം മൂലം ഹരിപ്പാട്, ചെറുതന, പള്ളിപ്പാട്, വീയപുരം, കരുവാറ്റ ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ 15 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷി വകുപ്പ് . 29 പാടശേഖരങ്ങളിലെ മാത്രം നാശനഷ്ടമാണിതെന്നും വ്യാപ്തി വര്‍ദ്ധിക്കുവാന്‍ സാദ്ധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹരിപ്പാട് നഗര സഭാപ്രദേശത്ത് ആറ്,പള്ളിപ്പാട് 13, വീയപുരം ആറ്, ചെറുതനയില്‍ നാലും പാടശേഖരങ്ങളിലാണ് നാശനഷ്ടം. ഹെക്ടറിന് 15000 രൂപ പ്രകാരമുള്ള നാശനഷ്ടമാണ് കൃഷി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്‍ചെടികള്‍ അടിക്കണ പരുവമായ ഈ സമയത്ത് പാടശേഖരങ്ങളില്‍ വെള്ളം കയറ്റാന്‍ കഴിയാതെ വരുന്നത് വന്‍തോതില്‍ ഉല്‍പ്പാദന നഷ്ടം വരുത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു.
പള്ളിപ്പാട് ആകെ 13 പാടശേഖരങ്ങളിലായിരുന്നു കൃഷി ഇറക്കിയിരുന്നത്.ഇവിടെ വെട്ടിയ്ക്കല്‍, വൈപ്പിന്‍കാട് വടക്ക്, തെക്ക്, കോയിക്കലേത്ത് കിഴക്ക്, പനമുട്ട്കാട് ,നടയില്‍ കിഴക്ക്, കരീലി, ചിറക്കുഴി, കാട്ട് കണ്ടം എന്നീ പാടശേഖരങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം. മറ്റു പാടശേഖരങ്ങളിലും കൃഷി നാശമുണ്ട്.
വീയപുരത്ത് കൂടുതല്‍ നാശനഷ്ടം കരീപ്പാടം, ഇലവന്താനം, പള്ളി വാതുക്കല്‍, പോട്ടകയ്ക്കാട്, വെട്ടിപ്പുതുക്കേരി, പുറക്കേരി, പ്രയാറ്റേരി മണിയന്‍, ചേക്കാമായിക്കേരി, മുണ്ടുതോട് പോളുത്തുരുത്ത് എന്നീ പാടശേഖരങ്ങളിലാണ്. ചെറുതന, കരുവാറ്റ ,ഹരിപ്പാട് നഗരസഭാ പ്രദേശങ്ങളിലും പാടശേഖരങ്ങളിലും നാശനഷ്ടം വര്‍ദ്ധിക്കുകയാണ്.
കൂനിന്മേല്‍ കുരുവെന്ന പോലെ കടുത്ത വരള്‍ച്ച കരകൃഷിയേയും ബാധിച്ചു തുടങ്ങി. വാഴകൃഷിയേയും പച്ചക്കറി കൃഷികളേയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."