സഊദിയിൽ ജനസംഖ്യാ കണക്കെടുപ്പ് മാർച്ച് പതിനേഴു മുതൽ
റിയാദ്: സഊദി അറേബ്യയിലെ ജനസംഖ്യാ കണക്കെടുപ്പ് മാർച്ച് പതിനേഴു മുതൽ ആരംഭിക്കും. 2010ന് ശേഷമുള്ള ആദ്യ സെൻസസ് ആണിത്. ഓൺലൈൻ സഹായത്തോടെ നടത്തുന്ന സെൻസസിൽ ഏപ്രിൽ ആറു വരെ പൊതുജനങ്ങൾക്ക് വിശദമായ വിവരങ്ങൾ സമർപ്പിക്കാനാകും. സഊദിയിലെ മുഴുവൻ പൗരന്മാർക്ക് പുറമെ തൊഴിലാളികളും ആശ്രിതരും ഉൾപ്പെടെ മുഴുവൻ ആളുകളും കണക്കെടുപ്പിൽ ഉൾപ്പെടും.
1974ൽ ആരംഭിച്ച ശേഷം രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ സെൻസസാണിത്. അന്തിമ ഒരുക്കത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്നുമുതൽ മാർച്ച് ആറുവരെ കെട്ടിടങ്ങളുടെയും പാർപ്പിട കേന്ദ്രങ്ങളുടെയും കുടുംബങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാനുള്ള സർവേ നടക്കുമെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ജി.എ സ്റ്റാറ്റ്) അറിയിച്ചു.
ആവശ്യമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സജ്ജീകരിച്ചു. ജനങ്ങൾക്ക് അവരുടെ വിശദാംശങ്ങൾ നൽകാൻ ഓൺലൈൻ ആപ്ലിക്കേഷനും രൂപകൽപന ചെയ്തിട്ടുണ്ട്. നാഷനൽ ഇൻഫർമേഷൻ സെന്റർ, സഊദി പോസ്റ്റ് എന്നിവയുമായി ബന്ധിപ്പിച്ചാണ് സെൻസസ്. ശേഖരിച്ച വിവരങ്ങൾ കഴിയുന്നത്ര കൃത്യമാണെന്ന് ഉറപ്പുവരുത്താനും കുറ്റമറ്റ ഡിജിറ്റൽ സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. അതിനുള്ള അതിനുള്ള സജ്ജീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. 1974ലാണ് ആദ്യ ഔദ്യോഗിക സെൻസസ് നടക്കുന്നത്. പിന്നീട് 1992ലും 2004ലും 2010 ലും ഇവ നടന്നു. നാലാം സെൻസസ് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യ 27,136,977 ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."