അരൂക്കുറ്റി ഗവ യു.പി.എസ് ശതോത്തര രജതജൂബിലി
പൂച്ചാക്കല്‍:അരൂക്കുറ്റി ഗവ.യു.പി.എസ് ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഇന്ന് ആരംഭിച്ച് 26ന് സമാപിക്കും.സ്‌കൂള്‍ വാര്‍ഷികം വൈകിട്ട് നാലിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.എ.എം. ആരിഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
സിനിമാതാരം എഴുപുന്ന ബൈജു സുവനീര്‍ പ്രകാശനം ചെയ്യും. 24ന് 10ന് വനിതകള്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഒ.സി.വക്കച്ചന്‍ ഉദ്ഘാടനം ചെയ്യും. 25ന് വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ സെമിനാര്‍ പിഎസ് സി മുന്‍ ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയര്‍മാന്‍ പി. രാജീവന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആലപ്പുഴ റിട്ടേഡ്. ഡി.പി.ഒ ജി സുരേഷ്‌കുമാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയത്തില്‍ അവതരണം നടത്തും.
26ന് വൈകിട്ട് മൂന്നിന് പൂര്‍വവിദ്യാര്‍ഥി സംഗമം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ മുഖ്യഅതിഥിയാകും.ആറിന് കലാസന്ധ്യ എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കലാപരിപാടികളും നടക്കുമെന്ന് രക്ഷാധികാരി പി.എസ് ബാബു,പ്രധാന അധ്യാപിക പി ഉഷ, എസ്.എം.സി ചെയര്‍മാന്‍ എം.ആര്‍ ഷാജി,കെ.ജി ആനന്ദന്‍,നാരായണന്‍ നായര്‍ അരയാട്ട് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."