ആധാര്‍ അധിഷ്ഠിത വേതന വിതരണം: സമ്മതപത്രം നല്‍കണം
ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ വേതന വിതരണം പൂര്‍ണ്ണമായും ആധാര്‍ അധിഷ്ഠിതമാക്കുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ വേതന വിതരണം ആധാര്‍ അധിഷ്ഠിതമായിരിക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന് നടപടി സ്വീകരിക്കണം.
അക്കൗണ്ടുകള്‍ 28ന് മുന്‍പായി ആധാറുമായി സംയോജിച്ച് വേതന വിതരണം കുറ്റമറ്റതാക്കേണ്ടതാണ്. ഇതിലേക്ക് ആവശ്യമായ സമ്മതപത്രം ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു വിഭാഗത്തില്‍ ലഭ്യമാണ്.
സമ്മത പത്രങ്ങള്‍ പൂരിപ്പിച്ച് തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് ശാഖയിലോ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിഅസിസ്റ്റന്റ് സെക്രട്ടറിവില്ലേജ് എക്‌സെറ്റന്‍ഷന്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കോ നല്‍കണം.
നിലവില്‍ സമ്മതപത്രം നല്‍കിയിട്ടുള്ള തൊഴിലാളികള്‍ വീണ്ടും സമ്മതപത്രം നല്‍കേണ്ടതില്ല. ഇതിനാവശ്യമായ നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."