കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും.
കോണ്‍ഗ്രസ് മെംബര്‍മാരായ രാജേഷ് ജോസും ശശി ചക്കാലക്കലും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ മാറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് എം.എം രാധാമണി ഒഴിഞ്ഞ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ക്വാറം തികഞ്ഞതിന് ശേഷം യോഗ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ ഏലിയാമ്മ ജോര്‍ജിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് യോഗ സ്ഥലത്തേക്ക് എത്തിയ കോണ്‍ഗ്രസ് അംഗം രാജേഷ് ജോസ് രജിസ്റ്ററില്‍ ഒപ്പിട്ടു. ഇത് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗിലെ ഒതയോത്ത് അഷ്‌റഫ് രംഗത്തു വന്നു.
അഷ്‌റഫിനെ പിന്തുണച്ച് കോണ്‍ഗ്രസിലെ തന്നെ ശശി ചക്കാലക്കല്‍ രംഗത്തു വന്നു. ഇതോടെ വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫിസര്‍ രാജേഷ് ജോസിന്റെ പേര് രജിസ്റ്ററില്‍ നിന്ന് വെട്ടി. ഇതേ ചൊല്ലി രാജേഷ് ജോസും ശശി ചക്കാലക്കലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. കഴിഞ്ഞയാഴ്ച്ച താമരശ്ശേരി താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചില അംഗങ്ങള്‍ ഭരണസമിതിയോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."