HOME
DETAILS
MAL
സര്‍ക്കാറിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി - രൂക്ഷവിമര്‍ശനവുമായി കോടിയേരി
backup
January 19 2020 | 03:01 AM
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. ദേശാഭിമാനിയില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിനാണ് വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്ന് അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും, സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും 'ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണെന്നും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.
പോരാട്ടവഴിയിലെ കരുത്തുറ്റ സാന്നിധ്യം എന്ന പേരില്‍ ഇ.ബാലാനന്ദനെ കുറിച്ചെഴുതിയ ലേഖനത്തിലാണ് പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."