പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം: യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: കേരളത്തിന്റെ ക്രമസമാധാനനില താറുമാറായ സാഹചര്യത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പ് ഒഴിയാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ആര്‍.എസ്.എസ് ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. ആധുനികസൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നക്‌സലിസത്തെ അമര്‍ച്ച ചെയ്ത പൊലിസിന് ആര്‍.എസ്.എസ് അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് അവിശ്വസനീയമാണ്. ഇത് മുഖ്യമന്ത്രിയുടെ ആര്‍.എസ്.എസ് രഹസ്യബാന്ധവത്തിന്റെ തെളിവാണ്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ആര്‍.എസ്.എസിനു ഒത്താശ ചെയ്യുകയാണ്. ആര്‍.എസ്.എസിനോട് മൃദുസമീപനം പുലര്‍ത്തുമ്പോള്‍ സമാധാനപരമായി സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വാഹനം ഇടിച്ചു കൊല്ലാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ പ്രേംരാജ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സൈമണ്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കബളിപ്പിക്കാനാണ് സി.പി.എം, ആര്‍.എസ്.എസ്.സംഘര്‍ഷനാടകങ്ങള്‍ അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡി. ഗീതാകൃഷ്ണന്‍, പ്രദീപ് മാത്യൂ, ആര്‍.എസ്. അബിന്‍, ഷെഫീഖ് കിളികൊല്ലൂര്‍, അഡ്വ.വിഷ്ണു സുനില്‍ പന്തളം, ടി.പി. ദീപുലാല്‍, ബിനോയ് ഷാനുര്‍, കിഷോര്‍ അമ്പിലാക്കര, അസൈന്‍ പള്ളിമുക്ക്, അനീഷ് പടപ്പക്കര, വിനു മംഗലത്ത്, അനില്‍കുമാര്‍, രഞ്ജിത്, കൗഷിഖ് എം. ദാസ്, തൗഫീക്ക് തടിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."