HOME
DETAILS
MAL
ഭരണകൂടം ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയണം: കാന്തപുരം
backup
January 19 2020 | 03:01 AM
കോഴിക്കോട്: ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്.
കോഴിക്കോട് നടന്ന യു.ഡി.എഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങളായി ചോദിക്കുന്ന പല ചോദ്യത്തിനും ഇതുവരെയും അവര്‍ക്ക് ഉത്തരം നല്കാന് സാധിച്ചിട്ടില്ല. പൗരത്വ ബില്ലില്‍ മുസ്ലിംകളെ മാത്രം എന്തിനാണ് മാറ്റിനിര്‍ത്തിയിരിക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് നേട്ടമെന്ന കാര്യത്തിനും മറുപടി പറയണം. ഭരണഘടനയുടെ സംരക്ഷണത്തിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."