HOME
DETAILS
MAL
ഓവുപാലം അപകടഭീഷണിയില്‍
backup
January 08 2019 | 07:01 AM
കിഴിശ്ശേരി : അപകടഭീഷണിയുയര്‍ത്തി ഓവുപാലം. കിഴിശ്ശേരി മുതുവല്ലൂര്‍ റോഡില്‍ ടീച്ചര്പടിക്ക് സമീപമുള്ള ഓവുപാലം ആണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. പാലത്തിനടിയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ തുരുമ്പെടുത്തും സൈഡിലെ മണ്ണിടിഞ്ഞ് വീണും ഒരു ഭാഗം തകര്‍ച്ചയുടെ വക്കിലാണ്. ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത മനസ്സിലാക്കാതെയാണ് പാലത്തിനു മുകളിലൂടെ ഭാരമേറിയ വാഹനങ്ങളടക്കം കടന്നുപോകുന്നത്.
ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതിലൂടെ സഞ്ചരിക്കുന്നത്. ഒരു അപകടത്തിന് കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് ഓവുപാലം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."