HOME
DETAILS

പോരുവഴിയില്‍ നാശംവിതച്ച് ചുഴലിക്കാറ്റ്

  
backup
June 10 2016 | 22:06 PM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a

വന്‍മരങ്ങള്‍ കടപുഴകി, വ്യാപക കൃഷിനാശം


ഇരുപതോളം വീടുകള്‍ തകര്‍ന്നു


വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു


ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തില്‍ ഇന്നലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റ് വ്യാപക നാശംവിതച്ചു.
പള്ളിമുറി കൊല്ലശേരില്‍, വഞ്ചിപ്പുറം ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ  വന്‍മരങ്ങള്‍ കടപുഴകി പത്തോളം വീടുകള്‍ പൂര്‍ണമായും പതിനൊന്ന് വീടുകള്‍ ഭാഗികമായും തകര്‍ന്നു.  വൈദ്യുതിബന്ധം പൂര്‍ണമായി തകരുകയും ചെയ്തു. പരിമണത്ത് കിഴക്കതില്‍ രവീന്ദ്രന്‍പിള്ള, വഞ്ചിപ്പുറത്ത് സദാശിവന്‍പിള്ള, ഓമനക്കുട്ടന്‍പിള്ള, മഠത്തില്‍ കിഴക്കതില്‍ ഓമനക്കുട്ടന്‍പിള്ള,  സുധാഭവനത്തില്‍ മോഹനന്‍,  ശാന്തിഭവനത്തില്‍ ശാന്തീകൃഷ്ണ, പട്ടന്റയ്യത്ത് സുരേന്ദ്രന്‍പിള്ള,  മാവേന്റയ്യത്ത് മോഹനന്‍,  വലിയവീട്ടില്‍ തെക്കതില്‍ കൃഷ്ണപിള്ള, രതീഷ്ഭവനം സുരേന്ദ്രന്‍പിള്ള,  വല്ലാറ്റൂര്‍കിഴക്കതില്‍ കൃഷ്ണകുമാര്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായുംതകര്‍ന്നത്.
കുളത്തിന്റെ മേലേതില്‍  ശോഭ, വലിയവീട്ടില്‍ തെക്കതില്‍ ജയലക്ഷ്മി, വലിയവീട്ടില്‍ തെക്കതില്‍ ഉണ്ണിക്കുറുപ്പ്, ആര്‍.കെ സദനം രത്‌നാകരന്‍പിള്ള, കുളത്തിന്റെ മേലേതില്‍ രാമചന്ദ്രന്‍പിള്ള, പട്ടന്റയ്യത്ത് ഉണ്ണികുറുപ്പ്,അച്ചുഭവനം ശിവശങ്കരപിള്ള,  ചൈത്രം രഘുനാഥന്‍നായര്‍, വിളയില്‍ ശ്രീകുമാര്‍,  വഞ്ചിപ്പുറം സദാശിവന്‍പിള്ള, മഹേഷ്ഭവനം മഹേഷ് എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു.
രാവിലെ 11 ന് മണിയോടെ ശക്തമായ മഴക്കൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീടുകളില്‍ മിക്കതും ഓട് മേഞ്ഞതും ഷീറ്റിട്ടവയും ആയിരുന്നു. വന്‍മരങ്ങള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുകളില്‍ പതിച്ചതാണ് പതിനൊന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നത്. പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ആളപയാമില്ല. ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കടുവിങ്കല്‍ ഉള്‍പ്പടെയുള്ള ഏലാകളില്‍ വന്‍കൃഷിനാശവും സംഭവിച്ചു. ഏത്തവാഴ, മരച്ചീനി, ചേന, വെറ്റിലകൃഷി, പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പച്ചക്കറികളും വന്‍തോതില്‍ നശിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന്  ഏത്തവാഴകളാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയാണ് പൂര്‍ണമായും നശിച്ചത്.
പ്രദേശത്തെ വൈദ്യുതി ബന്ധവും പൂര്‍ണമായും നിലച്ചു. അന്‍പതോളം  ഇലക്ടിക്ക് പോസ്റ്റുകള്‍ നിലംപതിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തകര്‍ന്ന വൈദ്യുതിബന്ധം പുന:സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. നാശനഷ്ടത്തിന്റെ യഥാര്‍ഥ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. കുണ്ടറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സ്ഥലംസന്ദര്‍ശിച്ചു.
കുന്നത്തൂര്‍ തഹസില്‍ദാര്‍, പോരുവഴിവില്ലേജോഫിസര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. അതിനിടെ ചുഴലിക്കാറ്റ് നാശംവിതച്ച മേഖലയില്‍ ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാകലക്ടറുമായി ബന്ധപ്പെട്ടതായി കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ അറിയിച്ചു. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹംപറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago