കാടുവെട്ടുന്നതിനിടെ തൊഴിലാളികള്‍ക്കു തേനീച്ചകളുടെ കുത്തേറ്റു
പാണത്തൂര്‍: കാടുവെട്ടുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റു കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 11 പേര്‍ക്കു പരുക്കേറ്റു. പ്ലാന്റേഷന് കോര്‍പറേഷന്റെ പാണത്തൂര്‍ ഡിവിഷനിലെ ഒന്നാം ബ്ലോക്കില്‍ കാടു തെളിക്കുകയായിരുന്ന കരാര്‍ തൊഴിലാളികള്‍ക്കും കരാറുകാരനുമാണു കുത്തേറ്റത്. ഇന്നലെ രാവിലെയാണു സംഭവം.
കാട് തെളിക്കുന്നതിനു സമീപമുണ്ടായിരുന്ന മരത്തിലെ തേനീച്ചക്കൂട് പരുന്ത് ആക്രമിച്ചതോടെ ഇളകിയെത്തിയ തേനീച്ചക്കൂട്ടം തൊഴിലാളികളെ കുത്തുകയായിരുന്നു. കരാറുകാരന് ബന്തടുക്ക നാട്ടക്കല്ലിലെ സിദ്ധിക്ക് (33), ഇതര സംസ്ഥാന തൊഴിലാളികളായ ക്ഷേമന്തി (30), സീത (19), സരിത (28), സരോജിനി (30), കനക (19), മണി (30), രാജമാണി(27), ജയവീരന്‍ (35) എന്നിവര്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗിരിജ (7), ബാബു (6) എന്നീ കുട്ടികള്‍ക്കുമാണു പരുക്കേറ്റത്. ഇവരെ പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."