സാമ്പത്തിക സംവരണം: കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധം
മലപ്പുറം: രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്വങ്ങള്‍ക്കെതിരാണെന്നും കേന്ദ്ര കേരള സര്‍ക്കാരുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ തസ്തികകള്‍ തട്ടിയെടുക്കുന്ന കാര്യത്തില്‍ ഒരേസമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കു മുന്പില് സാമൂഹ്യനീതിയുടെ കവാടമായാണ് സംവരണം നിലനില്‍ക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മറ്റു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളാണ് ആവിഷ്കരിക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആമിര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി. ജന.സെക്രട്ടറി സമീര്‍ വി.പി, സി. അബ്ദുല്‍ ഷരീഫ്, സാദിഖലി വെള്ളില, അഷ്റഫ് നെല്ലിക്കുത്ത്, സി.പി അബ്ദുല്‍ നാഫിഹ്, സി.പി ആബിദ്, ഹാഷിം, പി. മുഹമ്മദ്, ഫൈസല്‍, അമീന്, ഉസ്മാന് വടക്കാങ്ങര, അമീനുസ്സമാന്, മുഹമ്മദ് മുഹിയുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."