ചേളാരി ഐ.ഒ.സി:വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി ബോട്‌ലിങ് പ്ലാന്റിനെതിരായുള്ള ഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറിയോടും ഐ.ഒ.സി പ്ലാന്റ് അധികൃതരോടും ഹൈക്കോടതി ഉത്തരവിട്ടു. പഞ്ചായത്തംഗം കള്ളിയില്‍ സവാദ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ടി.പി തിലകന്‍, ടി.പി അന്‍വറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് അഡ്വ. ഇ. നാരായണന്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിന്‍മേലാണ് കോടതി ഉത്തരവ്. ജനവാസ കേന്ദ്രത്തിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം സുരക്ഷിതമണോ എന്നതിനെക്കുറിച്ച് വിവിധ വശങ്ങള്‍ പരിശോധനക്ക് വിധേയമാക്കി വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അഡ്വക്കറ്റ് കമ്മിഷണറെ നിയോഗിക്കുക, പ്ലാന്റിന്റെ അനുമതി റദ്ദാക്കാന്‍ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതിനാല്‍ തുടര്‍നടപടിക്ക് കോടതി നിര്‍ദേശം നല്‍കുക, സംഭരണ ശേഷി കുറക്കുക, അന്തിമഘട്ടത്തില്‍ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍നിന്ന് മാറ്റി സ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."